വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ 22 മുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്.

ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവര്‍ഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാള്‍ 13 % കൂടുതല്‍ മഴയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 42 ശതമാനം. രണ്ടാമത് കോഴിക്കോട് ജില്ലയാണ് 38%. പാലക്കാട് മൊത്തം 2052.3 മില്ലീമീറ്റര്‍ മഴയാണ് കിട്ടിയത്.

Top