വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട് ബത്തേരിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് ഒരാൾ മരിച്ചിരുന്നു. വയനാട്ടിലെ മാനന്തവാടി, വൈത്തിരി താലൂക്കുകളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിലിനും, മരം വീഴാനും, ഉരുൾപൊട്ടാനും സാധ്യതയുണ്ട്. മഴ തുടർന്നാൽ അത് വലിയ പ്രതിസന്ധിയ്ക്ക് കാരണമാകും. മണ്ണ് സംരക്ഷകർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇന്ന് പരിശോധന നടത്തും.
കൂടാതെ കേരളമുൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ബംഗാൾ, സിക്കിം, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾക്കാണു മുന്നറിയിപ്പ്.