തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേ സമയം വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
സാധാരണ ജൂലൈ 8നാണ് ഇത് സംഭവിക്കാറ് എങ്കിലും ഇതില്‍ നിന്ന് 12 ദിവസം മുന്‍പാണ് ഇത്തവണ മണ്‍സൂണ്‍ ഇന്ത്യയുടെ എല്ലാഭാഗത്തും എത്തിയത് എന്നും ഐഎംഡി വ്യക്തമാക്കി.
മുന്‍പ് 2015 ല്‍ ഇത്തരത്തില്‍ മണ്‍സൂണ്‍ ഇതേ തീയതിയിലാണ് രാജ്യം മുഴുവന്‍ ലഭിച്ചത്. 2013ന് ശേഷം ഏറ്റവും വേഗത്തില്‍ രാജ്യത്ത് സഞ്ചരിക്കുന്ന മണ്‍സൂണാണ് ഇതൊടെ ഇത്തവണത്തേത്.