സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായി കാറ്റുവീശാനും സാദ്ധ്യതയുണ്ട്.

ഇടുക്കി കൊക്കയാറിലും, കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഉടന്‍ തുടങ്ങും. ഒന്‍പതുപേര്‍ കൂട്ടിക്കലിലും, കൊക്കയാറില്‍ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലില്‍ 40 അംഗ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തും. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്ടറുകള്‍
എത്തും.

കൊക്കയാര്‍ ഇളംകാട്, കാവലി, പൂവഞ്ച് മേഖലകളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പ്രതികൂല കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. മണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പള്ളി ടൗണിലടക്കം സ്ഥിതി ഗുരുതരമാണ്. പത്തനംതിട്ടയില്‍ പതിനഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട

Top