വ്യാഴാഴ്ച വരെ ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി : വ്യാഴാഴ്ച വരെ ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെ ഡല്‍ഹിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകള്‍ വെള്ളത്തിനടിയില്‍ പെട്ട് പലയിടങ്ങളിലും വാഹന ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

delhi

ശക്തമായ മഴയെ തുടര്‍ന്ന് ഗുഡ്ഗാവിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയും നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഈസ്റ്റ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖല, പശ്ചിമബംഗാളിലെ സബ് ഹിമാലയന്‍ മേഖല, സിക്കിം, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, കൊങ്കണ്‍ തീരം, ഗോവ, തെലങ്കാന, കര്‍ണാടകന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങിളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top