ഷിംല: കനത്ത മഴ മൂലം ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലുണ്ടായ പ്രളയം കൂടുതല്‍ ശക്തമായി. ഹിമാചലിലെ കൃഷ്ണനഗറില്‍ ഇന്നലെ വീണ്ടും മണ്ണിടിഞ്ഞ് 2 പേര്‍ മരിച്ചു. 8 വീടുകളും തകര്‍ന്നു. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലില്‍ പെട്ട 57 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു. 10 പേരെ കണ്ടെത്താനായിട്ടില്ല. ഷിംലയിലെ തകര്‍ന്ന ക്ഷേത്രത്തിനടിയില്‍ നിന്ന് ഇന്നലെ 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മരണനിരക്ക് ഇനിയും കൂടാനാണു സാധ്യത. കനത്ത മഴയും
മഴ കനത്തതോടെ 7,00,000 ക്യൂസെക്‌സ് ജലമാണ് സംസ്ഥാനത്തെ പോങ് ഡാമിലേക്ക് എത്തിയത്. നിലവില്‍ 1,400 അടിയാണ് പോങ് ഡാമിലെ ജലനിരപ്പ്. 1,390 അടിയാണ് ഡാമിന്റെ പരമാവധി ശേഷി. 1977ല്‍ ഡാം നര്‍മിച്ച ശേഷം ആദ്യമായാണ് ജലനിരപ്പ് പരമാവധി ശേഷിക്കും മുകളില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജലനിരപ്പ് ഉയര്‍ന്ന സഹാചര്യത്തില്‍ പോങ് ഡാമില്‍ നിന്നും വെള്ളം തുറന്നിവിട്ടതോടെ മുന്നോറോളം പേര്‍ വിവിധ പ്രദേശങ്ങളിലായി കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടുതല്‍ ദുരന്തനിവാരണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഹിമാചലിലും ഉത്തരാഖണ്ഡിലും ഇന്നുകൂടി കനത്തമഴ പ്രവചിച്ചിട്ടുണ്ട്. ഹിമാചലില്‍ 45ശതമാനവും ഉത്തരാഖണ്ഡില്‍ 18 ശതമാനവും അധികമഴ പെയ്തു. ഹരിദ്വാര്‍, ഋഷികേശ് മേഖലയില്‍ ഗംഗ കരകവിഞ്ഞു. അളകനന്ദ, മന്ദാകിനി നദികളുടെ സ്ഥിതിയും വിഭിന്നമല്ല. മന്ദാകിനി തീരത്തു നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. ഉത്തരാഖണ്ഡില്‍ 8 പേര്‍ മരിച്ചു. 15 പേരെ കാണാതായിട്ടുണ്ട്.
ഡല്‍ഹിയില്‍ യമുന അപായനിലയായ 204 മീറ്റര്‍ പിന്നിട്ടു. കനത്ത പ്രളയത്തിനുള്ള സാധ്യത കുറവാണെന്നു ഡല്‍ഹിയിലെ ഇറിഗേഷന്‍ ആന്‍ഡ് ഫ്‌ലഡ് കണ്‍ട്രോള്‍ വകുപ്പ് വ്യക്തമാക്കി. അസമില്‍ 5 ജില്ലകളിലായി 46,000 പേരെ പ്രളയം ബാധിച്ചു. കനത്ത നാശനഷ്ടമുണ്ടായ ശിവസാഗര്‍ ജില്ലയില്‍ മാത്രം 23,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബ്രഹ്‌മപുത്ര പലയിടത്തും കരകവിഞ്ഞു.