മഹാരാഷ്ട്രയില്‍ കനത്തമഴ; ആറു ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്തമഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ 47 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാനത്തെ ആറുജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി.) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്തമഴ പ്രതീക്ഷിക്കുന്ന ഈ ഇടങ്ങളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഐ.എം.ഡി. നിര്‍ദേശിച്ചു.

കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശത്ത് കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു. കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്.

Top