ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; ആകെ മരണം 41 ആയി

ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പ്രളയഭീഷണി ഇപ്പോഴും തുടരുന്നു. ഹിമാചല്‍ പ്രദേശിന് പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രളയവുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ 7 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 41 ആയി.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഗംഗോത്രി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മധ്യപ്രദേശില്‍ നിന്നുള്ള 4 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. 3 വാഹനങ്ങളും നശിച്ചു. ഹരിയാനയിലെ അംബാല-ലുധിയാന ദേശീയ പാത ഉള്‍പ്പെടെ നിരവധി പ്രധാന പാതകള്‍ ഇനിയും ഗതാഗത യോഗ്യമായിട്ടില്ല. ഉത്തരാഖണ്ഡിലെ ജുമ്മാഗഡ് നദിയിലെ പാലം പ്രളയത്തില്‍ ഒഴുകിപ്പോയതോടെ ഒട്ടേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ദില്ലി, യുപി സംസ്ഥാനങ്ങള്‍ വലിയ പ്രതിസന്ധിയിലായി. പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Top