ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണ് അഞ്ചുകുട്ടികള്‍ മരിച്ചു. തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന കഡപ്പ ജില്ലയിലാണ് സംഭവം. വടക്കു- കിഴക്കന്‍ മണ്‍സൂണ്‍മഴ അതിശക്തമായതിനെ തുടര്‍ന്നു സമീപമുള്ള ചിറ്റൂര്‍, നെല്ലൂര്‍ ജില്ലകളിലും ശക്തമായ മഴയാണ്. ഇതോടെ ഈ ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വാഹന ഗതാഗതവും വൈദ്യുതബന്ധവും താറുമാറായിരുന്നു. 14,000 ആളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതുമാണ് മഴയുടെ ശക്തി വര്‍ധിപ്പിച്ചത്. ചില ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ അറിയിപ്പ്.