മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാനില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദം കാരണം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കുമെന്നാണ് നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ശക്തമായ മഴയ്ക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നും ബുറൈമിയിലും കടലിനോട് ചേര്‍ന്നുള്ള മറ്റ് ഗവര്‍ണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയെന്നും അറിയിച്ചട്ടുണ്ട്.
കടലില്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ചയോടെ എല്ലാ ഗവര്‍ണറേറ്റുകളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇതൊടൊപ്പം രാജ്യത്തെ താപനില ഇനിയും താഴുമെന്നും പ്രതികൂല കാലാവസ്ഥയുള്ള സമയത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നുമാണ് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.