തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ നടത്താനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 31നായിരുന്നു പരീക്ഷകള്‍ തുടങ്ങാനിരുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, കോഴിക്കോട്, കോട്ടയം,ആലപ്പുഴ, തൃശൂര്‍, പത്തനംതിട്ട ജില്ലയിലെയും പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഓഗസ്റ്റ് 16, 17 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.