കനത്ത മഴ ; ബാല്‍താല്‍ റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു

amarnath

അനന്ത്‌നാഗ് : കനത്ത മഴയെ തുടര്‍ന്ന് ബാല്‍താല്‍ റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര നിര്‍ത്തിവെച്ചു. കഴിഞ്ഞ രാത്രിമുതല്‍ നിര്‍ത്താതെ മഴ പെയ്യുന്നതിനാല്‍ പാതയില്‍ വഴുക്കും ചെളിയും നിറഞ്ഞ് യാത്രക്ക് ബുദ്ധിമുട്ടേറിയതായിരിക്കുകയാണ്. കൂടാതെ പ്രദേശത്ത് മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാലാണ് ഈ വഴിയുള്ള യാത്ര നിര്‍ത്തി വച്ചിരിക്കുന്നത്. കൂടാതെ പ്രദേശത്തുകൂടെയുള്ള ഹെലികോപ്റ്റര്‍ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്.

അതേസമയം, പഹല്‍ഗാമിലൂടെയുള്ള യാത്ര തുടരുന്നുണ്ട്. മുന്‍പും ഇതു പോലെ മഴയെ തുടര്‍ന്ന് ബാല്‍താല്‍ മേഖലയിലൂടെയുള്ള യാത്ര നിര്‍ത്തിവെച്ചിരുന്നു. 1,282 തീര്‍ഥാടകര്‍ ഇന്ന് അമര്‍നാഥ് യാത്ര ആരംഭിച്ചിട്ടുണ്ട്.

Top