കനത്ത മഴ; പൊന്‍മുടിയിലേക്കുളള വിനോദസഞ്ചാരം നിര്‍ത്തിവെച്ചു. . .

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് തിരുവനന്തപുരം ജില്ലയിലുണ്ടായത്.

കനത്ത കാറ്റും മഴയും മണ്ണിടിച്ചിലും കാരണം മലയോര മേഖലയില്‍ ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്. ഇത്തരം മേഖലയില്‍ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൂടാതെ, വിനോദസഞ്ചാരമേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പൊന്‍മുടിയിലേക്കുളള വിനോദസഞ്ചാരം നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രദേശത്ത് കനത്ത കാറ്റിലും മഴയിലും വന്‍മരങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. തലസ്ഥാന നഗരത്തിലെ കുന്നുക്കുഴിയില്‍ മരം കടപുഴകി വീണ് 7 വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. അറ്റകുറ്റപ്പണി നടത്താന്‍ കെഎസ്ഇബി വൈകിയെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Top