സൗദി : സൗദിയില്‍ ഞായറാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയപ്പ്. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴക്ക് സാധ്യത.
പടിഞ്ഞാറന്‍ ഭാഗങ്ങളായ ജിദ്ദ, മക്ക തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. റിയാദിലും സമീപ പ്രദേശങ്ങളിലും മഴ ആരംഭിച്ചിട്ടുണ്ട്.
പ്രളയ സാധ്യതയുളള പ്രദേശങ്ങളിലേക്കും വെള്ളകെട്ടുകളിലേക്കും പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ഇപ്രവാശ്യം രാജ്യത്ത് പരക്കെ നല്ല മഴയാണ് ലഭിച്ചത്.
വിവിധ ഭാഗങ്ങളിലുണ്ടായ കാലവര്‍ഷകെടുതിയില്‍ മുപ്പത്തിയഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. വിവിധയിടങ്ങളിലുണ്ടായ വെള്ളകെട്ടുകളിലും, വെള്ളപാച്ചിലുകളിലും നിരവധി റോഡുകളും വാഹനങ്ങളും ഒലിച്ചു പോയി. ഇതുമൂലം മില്യണ്‍ കണക്കിന് റിയാലിന്റെ നഷടമാണ് രാജ്യത്തുണ്ടായത്.