പഞ്ചാബില്‍ കനത്ത മൂടല്‍മഞ്ഞ്, ഒമ്പതു വിദ്യാര്‍ത്ഥികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു

ബഠിംഡ: കനത്ത മൂടല്‍മഞ്ഞ് പഞ്ചാബിലെ ബഠിംഡയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു.

രണ്ട് അപകടങ്ങളാണ് ഒമ്പതു വിദ്യാര്‍ഥികളുള്‍പ്പെടെ 10 മരണത്തിനു കാരണമായത്. 14 പേര്‍ക്ക് പരിക്കേറ്റു.

ബഠിംഡയിലെ കച്ചി ബുച്ചോ മേല്‍പ്പാലത്തിലായിരുന്നു അപകടം. അതിവേഗത്തിലെത്തിയ ട്രക്കാണ് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയത്. രജിന്ദ്ര കോളജ്, ഡിഎവി കോളജ്, സ്വകാര്യ ഐഇഎല്‍ടിഎസ് സ്ഥാപനം എന്നിവിടങ്ങളിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യ അപകടം മിനിബസും സ്വകാര്യബസും കൂട്ടിയിടിച്ചായിരുന്നു. മൂടല്‍മഞ്ഞുമൂലം കാഴ്ചതടസമുണ്ടായതാണ് അപകടത്തിനു കാരണമായത്. ബഠിംഡയില്‍നിന്നും രംപുരയിലേക്കു പോകുകയായിരുന്ന മിനിബസ് സ്വകാര്യബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ അധ്യാപകനായ മാന്‍ദീപ് കൗര്‍ (32) ആണ് മരിച്ചത്. എട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top