കനത്ത മഞ്ഞ്;റോഡില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി സൈന്യവും പൊലീസും നടന്നത് 5 മണിക്കൂര്‍

ന്യൂഡൽഹി : കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡില്‍ കുടുങ്ങിയ ഗ്രാമവാസികളെ രക്ഷപ്പെടുത്താനായി പൊലീസും സൈന്യവും നടന്നത് അഞ്ച് മണിക്കൂര്‍. സിന്‍താന്‍ പാസിന് സമീപം ചിംഗാമിലേക്ക് പോകുന്ന വഴിയില്‍ ദേശീയ പാത 244ലാണ് പത്ത് പേര്‍ കുടുങ്ങിയത്. ശക്തമായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഗതാഗതം തടസപ്പെട്ടതോടെ പ്രദേശവാസികളായ പത്തോളം പേരാണ് കനത്ത മഞ്ഞില്‍ റോഡില്‍ കുടുങ്ങിയത്.

പൊലീസിന്‍റേയും സൈന്യത്തിന്‍റേയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. കാലാവസ്ഥ മോശമായതോടെ അക്ഷരാർത്ഥത്തിൽ ഈ 10 പേരും മഞ്ഞ് വീഴ്ചയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുട്ടത്ത് കനത്ത മഞ്ഞിലൂടെ അഞ്ച് മണിക്കൂറോളമാണ് രക്ഷാപ്രവര്‍ത്തകര്‍ നടന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ രക്ഷപ്പെടുത്തി സിന്‍താനിലെത്തിച്ചു. ഇവർക്ക് പ്രാഥമിക ചികിത്സക നല്‍കി വരികയാണ്. ജമ്മു, കശ്മീര്‍ മേഖലയില്‍ നിരവധിയിടങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ചയാണ് നേരിടുന്നത്.

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും രൂക്ഷമായ മഞ്ഞ് വീഴ്ചയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കശ്മീരിലെ ഉയര്‍മ്മ മേഖലകളിലെല്ലാം മലയിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുപ്വാര, ബന്ദിപൊര മേഖലയിലും മലയിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായാണ് നടക്കുന്നത്. പല പ്രധാന റോഡുകളിലും മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.

Top