ഇസ്ലാമാബാദ്: കനത്ത മഞ്ഞിലും മഴയിലും പാക്കിസ്ഥാനില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുന്നു. റോഡും ഗതാഗത സംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും തടസപ്പെട്ടു.
അതേസമയം പാക്ക് അധീന കാശ്മീരിലെ നീലും താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവിടെ മാത്രം 50 തോളം ഗ്രാമങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ്.
പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയില്‍ മഞ്ഞുവീഴ്ച രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഫ്ഗാന്‍ അധീനപ്രവശ്യകളിലുണ്ടായ മഞ്ഞിടിച്ചിലില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.