കൊടുങ്കാറ്റ് വീശാന്‍ സാധ്യത മത്സ്യബന്ധനം നടത്തരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ കടല്‍ പ്രക്ഷുബ്ദമായിരിക്കുമെന്നും ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചമുതല്‍ ബുധനാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ദമായിരിക്കും. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 60 കി.മി വരെ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്നാണ് റിപ്പോര്‍ട്ട്.

Top