മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വൻ കൊടുങ്കാറ്റും ഇടിമിന്നലിലും 11 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
കാറ്റ് ഇപ്പോഴും അപകടകാരിയായി നീങ്ങുകയാണെന്ന് കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ നൂറുകണക്കിന് മരങ്ങളാണ് കടപുഴകി വീണത്. മോസ്കോയുടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം പാടേ തകരാറിലായി. പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം നടന്നുവരികയാണ്.