മണ്ഡപൂജ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക്; നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം

പത്തനംതിട്ട: ശബരിമലയില്‍ സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മണ്ഡപൂജയടുത്തതോടെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ട്. മണ്ഡലപൂജയ്ക്ക് തലേദിവസം പമ്പയിലും സന്നിധാനത്തും സുരക്ഷക്കായി കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

തിരക്ക് നിയന്ത്രിക്കാന്‍ മരക്കൂട്ടം മുതല്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കുവാനാണ് തീരുമാനം. രണ്ട് കമ്പനി പോലീസുകാരെ അധികമായി നിയോഗിക്കും.

അവധിദിനങ്ങളും മണ്ഡലപൂജ അടുത്തതുമാണ് തിരക്ക് ക്രമാതീതമായി കൂടാന്‍ കാരണമായിട്ടുള്ളത്. സന്നിധാനത്ത് ഇപ്പോള്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം ദിവസേന എഴുപത്തി അയ്യായിരത്തിലും അധികമാണ്.

സൂര്യഗ്രഹണ ദിവസമായ 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ നടയടച്ചിടും. സമയക്രമത്തില്‍ വ്യത്യാസമുളളതിനാല്‍ അന്ന് തിരക്ക് കൂടുമെന്നും തീര്‍ത്ഥാടകര്‍ ഇതനുസരിച്ച് ദര്‍ശന സമയം ക്രമീകരിക്കണമെന്നും ദേവസ്വം ബോര്‍ഡ്അറിയിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം ബോംബ് സ്‌ക്വാഡും പരിശോധന ശക്തമാക്കി. കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

 

Top