ജയ്പൂര്‍: വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ സ്വന്തമാക്കി ബംഗളൂരു. ഐപിഎല്‍ താര ലേലത്തില്‍ 4.20 കോടിക്കാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ഹെയിറ്റ് മെയറിനെ സ്വന്തമാക്കിയത്. താരത്തിനായി 50 ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലമാണ് പിന്നീട് നാല് കോടി കടന്നത്.
ഹെറ്റ്മയറിനായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളും രംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി രണ്ടു കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തി. വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വൈറ്റിനെ അഞ്ച് കോടിക്ക് മുടക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തം കളത്തിലെത്തിച്ചു.
ഇന്ത്യന്‍ താരം ഗുര്‍കീരത് സിംഗിനെ അടിസ്ഥാന വിലയായ 50 ലക്ഷം നല്‍കി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.