‘ഹെലന്‍’ ഹിന്ദി റീമേക്ക്; ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി, നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ഹെലന്‍ ബോളിവുഡ് റീമേക്ക് ഓഗസ്റ്റില്‍ തുടങ്ങും. സര്‍വൈവര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ ജാന്‍വി കപൂറാണ് നായിക. മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദിയില്‍ സിനിമ മിലി എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങുക.

മലയാളചിത്രത്തിലെ അന്ന ബെന്നിന്റെ മികച്ച പ്രകടനം എടുത്തുപറയേണ്ടതായിരുന്നു. ചിത്രത്തിലൂടെ മാത്തുക്കുട്ടി സേവ്യര്‍ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരവും രഞ്ജിത്ത് അമ്പാടി മികച്ച മേക്കപ്പിനുള്ള ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

അരുണ്‍ പാണ്ഡ്യനെയും മകള്‍ കീര്‍ത്തി പാണ്ഡ്യനെയും കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴില്‍ അന്‍പിര്‍ക്കിനിയാള്‍ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

 

 

Top