പോര്‍ട്ടോ: പോര്‍ച്ചുഗലില്‍ മെഡിക്കല്‍ ടീം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു.
സാല്‍ടോയില്‍ വെച്ചാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. രണ്ട് പൈലറ്റുമാരും ഡോക്ടറും പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്.
മോശം കാലവസ്ഥയെ തുടര്‍ന്നായിരുന്നു ഹെലികോപ്ടര്‍ തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. പോര്‍ച്ചുഗീസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എമര്‍ജന്‍സിയുടെ ഹെലികോപ്ടറാണ് തകര്‍ന്നത്.