മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മുംബൈയില്‍ നാസിക്കിലെ ഒസര്‍ വിമാനത്താവളത്തിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു അമിത് ഷാ.
അഹമ്മദ് നഗറിലെ അകോലെയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുക്കാനായി പോകവേയാണ് കനത്ത മഴയും കാറ്റും കാരണം ഹെലികോപ്റ്റര്‍ അടിന്തരമായി താഴെയിറക്കേണ്ടി വന്നത്. പിന്നീട് 40 മിനിട്ടിന് ശേഷമാണ് കേന്ദ്രമന്ത്രിക്കും സംഘത്തിനും യാത്ര തുടരാനായത്. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.