ചില്ലയില്‍ തട്ടിയശേഷമാണ് ഹെലികോപ്റ്ററിന് തീപിടിച്ചതെന്ന് ദൃക്സാക്ഷി

കൂനൂർ (ഊട്ടി): കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലുമായി ദുരന്തത്തിന്റെ ദൃക്സാക്ഷി. ഹെലികോപ്റ്റര്‍ തീപിടിച്ച് താഴേയ്ക്ക് വീഴുകയായിരുന്നില്ല, മരത്തിന്റെ ചില്ലയില്‍ തട്ടിയശേഷമാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷി സഹായരാജ് പറഞ്ഞു.

തീ ആളിക്കത്തിയത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒരു മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സഹായരാജ് അന്വേഷണ സംഘത്തിനും മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, സംഭവ സ്ഥലത്ത് വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി സ്ഥലത്തെി, തകർന്ന ഹെലികോപ്റ്റർ പരിശോധിക്കുന്നു. അദ്ദേഹത്തിനൊപ്പം മറ്റു ഉന്നത ഉദ്യോസ്ഥരുമുണ്ട്. പരിശോധനയിൽ തകർന്ന ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ (എഫ്ഡിആർ) കണ്ടെത്തിയിരുന്നു

Top