ഹെലികോപ്റ്റര്‍ അപകടം: യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ.ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ സംഘമാണ് ബുർജിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.

ഞായറാഴ്ചയാണ് യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചി പനങ്ങാട്ടെ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്.തിങ്കളാഴ്ച പുലർച്ചെയോടെ യൂസഫലി അബുദാബിയിലെത്തിയിരുന്നു. തുടർന്നാണ് നട്ടെല്ലിന്റെ
ചികിൽസയ്ക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം യൂസഫലി സുഖം പ്രാപിച്ച് വരികയാണെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി .നന്ദകുമാർ അറിയിച്ചു.

Top