ഫ്രാങ്ക്‌ലിന്‍ : സ്ട്രീറ്റ് ലീഗല്‍ മോട്ടോര്‍സൈക്കിളില്‍ ഹെലികോപ്റ്റര്‍ എന്‍ജിന്‍ ഫിറ്റ് ചെയ്ത് മറൈന്‍ ടര്‍ബൈന്‍ ടെക്‌നോളജീസ് (എംടിടി).
എംടിടി വൈ2കെ സൂപ്പര്‍ബൈക്ക് (2017 വൈ2കെ 420ആര്‍ആര്‍) എന്ന ലോകത്തെ മോസ്റ്റ് പവര്‍ഫുള്‍ പ്രൊഡക്ഷന്‍ ബൈക്ക് അങ്ങനെ പിറവിയെടുത്തു.
എംടിടി 2000 ല്‍ പുറത്തിറക്കി തുടങ്ങിയ ആദ്യ തലമുറ വൈ2കെ സൂപ്പര്‍ബൈക്കിനെ ശരവേഗത്തില്‍ പായാന്‍ സഹായിച്ചത് റോള്‍സ് റോയ്‌സ് അല്ലിസണ്‍ ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനാണ്.
320 എച്ച്പി കരുത്തും 576.2 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ കാഴ്ച്ചവെച്ചത്. മണിക്കൂറില്‍ 365.3 കിലോമീറ്ററായിരുന്നു പരമാവധി വേഗം.
അന്ന് അത് റെക്കോഡ് ബ്രേക്കിംഗ് വേഗമായിരുന്നു. എക്കാലത്തെയും ഏറ്റവും ചെലവേറിയ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡും മോസ്റ്റ് പവര്‍ഫുള്‍ പ്രൊഡക്ഷന്‍ മോട്ടോര്‍സൈക്കിള്‍ എന്ന ഗിന്നസ് റെക്കോഡും വൈ2കെ കരസ്ഥമാക്കി.
എംടിടി എന്‍ജിനീയര്‍മാരും നിര്‍മ്മാതാക്കളും ചേര്‍ന്ന് എല്ലാ എംടിടി മോട്ടോര്‍സൈക്കിളുകളും ഇന്‍ഹൗസ് പ്രൊഡക്ഷന്‍ രീതിയിലാണ് നിര്‍മ്മിക്കുന്നത്.
ആദ്യ തലമുറ വൈ2കെയെ തുടര്‍ന്ന് പിന്നീടുവന്ന തലമുറകള്‍ക്കെല്ലാം വലിയ സ്വിംഗ് ആം, പിറേലി ഡയബ്ലോ 240 റിയര്‍ ടയര്‍, കൂടുതല്‍ ഇന്ധനശേഷി, മെച്ചപ്പെട്ട കൂളിംഗ് സിസ്റ്റം തുടങ്ങിയ അതേ സ്റ്റാന്‍ഡേഡ് ഫീച്ചറുകള്‍ ലഭ്യമാക്കി.
കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഫെയറിംഗ് നിര്‍മ്മിച്ചിരിക്കുന്നത്. 34 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി, റിസര്‍വ്വ് ശേഷി ആറ് ലിറ്റര്‍. ഈ ബൈക്ക് വാങ്ങുന്നവര്‍ ആരും തന്നെ ഇന്ധനക്ഷമതയെക്കുറിച്ച് അന്വേഷിക്കാന്‍ സാധ്യതയുണ്ടാവില്ല.
മോട്ടോര്‍സൈക്കിളിന്റെ ടോപ് സ്പീഡിനെക്കുറിച്ച് എംടിടി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത് ഇപ്രകാരമാണ്, ഫാസ്റ്റര്‍ ദാന്‍ യു വില്‍ എവര്‍ ഡെയര്‍ ടു ഗോ.
അതുപോലെ, മണിക്കൂറില്‍ 400 കിലോമീറ്ററിലധികം വേഗം തീര്‍ച്ചയായും കൈവരിക്കാന്‍ ഈ സൂപ്പര്‍ബൈക്കിന് കഴിയും.
2017 വൈ2കെ 420ആര്‍ആര്‍ ലിമിറ്റഡ് പ്രൊഡക്ഷന്‍ ആയിരിക്കും. 1,50,000 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 12.58 കോടി രൂപ) ആയിരിക്കും വില. 420ആറിന്റെ ത്രീവീല്‍ വേര്‍ഷന്റെ പണിപ്പുരയിലാണ് എംടിടി. മുംബൈയിലെ ഒരു ഉപയോക്താവിനുവേണ്ടിയാണ് നിര്‍മ്മാണം നടക്കുന്നത്.