ജപ്പാന്‍: വിനോദ സഞ്ചാരികളെയും യാത്രക്കാരെയും കുട്ടികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തയുമായി എത്തിയ ബുള്ളറ്റ് ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. നൂറുകണക്കിന് ആരാധകരാണ് ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയത്. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് ബുള്ളറ്റ് ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വ്വീസ് നടത്തുന്നത്.
ハローキティ新幹線、外も中も可愛いすぎる…https://t.co/EtbcIE3DpQ pic.twitter.com/q7MNjnVMYL
— 鉄道新聞 公式アカウント (@tetsudoshimbun) June 25, 2018
ജപ്പാനിലെ പടിഞ്ഞാറന്‍ നഗരങ്ങളായ ഒസാക്ക മുതല്‍ ഫുക്കോക്ക വരെയാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. ആഗോള തലത്തില്‍ പ്രശസ്തമായ ജനപ്രിയ കാര്‍ട്ടുണ്‍ കഥാപാത്രം ഹലോ കിറ്റി എന്ന പൂച്ചക്കുട്ടിയുടെ പേരിലാണ് ബുള്ളറ്റ് ട്രെയിന്‍.
കയറ്റുമതിയെയും ടൂറിസത്തെയും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ജപ്പാന്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ ഉള്ളില്‍ എല്ലാ വിന്‍ഡോകളിലും കിറ്റിയുടെ പുഞ്ചിരിച്ച മുഖമാണ് കാണുന്നത്. പിങ്കും വെള്ളയും നിറത്തിലാണ് ട്രെയിനും ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1974 ല്‍ സാന്‍ റിയോയാണ് ഹലോകിറ്റിയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത് .