കോഴിക്കോട്: ഹെല്‍മറ്റ് ബോധവല്‍ക്കരണം ശിക്ഷായിളവല്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ബോധവല്‍ക്കരണ ക്യാംപെയ്ന്‍ ഉണ്ടെന്നു കരുതി നിയമം ലംഘിക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കില്ല. ബോധവല്‍ക്കരണത്തിനൊപ്പം നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിയമം ലംഘിക്കുന്നവര്‍ക്കു ശിക്ഷയും പിഴയും ഉറപ്പാക്കും. ബോധവല്‍ക്കരണ പരിപാടി വലിയമാറ്റമുണ്ടാക്കും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മറ്റ് ധരിച്ചെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കു മാത്രം പമ്പുകളില്‍ പെട്രോള്‍ നല്‍കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ‘വെയര്‍ ഹെല്‍മറ്റ്, ഗെറ്റ് പെട്രോള്‍, ബീ സേഫ്’ പരിപാടി ഇന്നുമുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ രണ്ടാഴ്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. തുടര്‍ന്നായിരിക്കും നടപടികളെടുക്കുക