ഹെലോയും ഷെയര്‍ചാറ്റും ഷെയര്‍ ചെയ്താല്‍ പണം നേടാം. ഹെലോയുടെ ഉപഭോക്താവായ ഒരു വ്യക്തി ഒരാളെ ഹെലോയിലേയ്ക്ക് ആകര്‍ഷിച്ചാല്‍ അപ്പോള്‍ തന്നെ ലഭിക്കും 10 രൂപ. ഷെയര്‍ ചാറ്റാണെങ്കില്‍ 15 രൂപയും ലഭിക്കും. പേടിഎം വഴിയാണ് പണം കൈമാറുക.
കൂടുതല്‍ പണം ലഭിക്കാനുള്ള സാധ്യത നല്‍കിക്കൊണ്ട് ഷെയര്‍ചാറ്റ് സ്‌ക്രാച്ച് കാര്‍ഡും നല്‍കുന്നുണ്ട്. റെഫറല്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കാന്‍ ഷെയര്‍ചാറ്റ് തയ്യാറായില്ല. ഹെലോയ്ക്ക് 5 കോടി സജീവ ആപ്പ് ഉപയോക്താക്കളാണുള്ളത്. മാര്‍ച്ച് അവസാനത്തെ കണക്കുപ്രകാരം 4.5 കോടി ഉപയോക്താക്കളാണ് ഷെയര്‍ചാറ്റിനുള്ളത്.