ലിസ്‌ബൻ: മ്യാൻമറിലെ വംശീയ കലാപം ഭയന്ന് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യൻ അഭയാർത്ഥികളെ സഹായിക്കണമെന്ന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ബംഗ്ലാദേശിലെ ക്യാമ്പിൽ നിന്നുള്ള റോഹിങ്ക്യൻ അച്ഛന്റെയും മകളുടെയും പടം ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പങ്കുവെച്ചാണ് താരത്തിന്റെ സന്ദേശം.
‘നാമെല്ലാവരും നമ്മുടെ കുട്ടികളെ സ്നേഹിക്കുന്ന ഒരു ലോകം. ദയവായി റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കൂ’ എന്ന സന്ദേശത്തിനു കീഴെ തന്റെയും നാലു മക്കളുടെയും പടം കൂടി റൊണാൾഡോ നൽകിയിരുന്നു.
One ? where we all ❤ our children. Please help. #Rohingya #Refugee @SavetheChildren https://t.co/t2eJN244Jl pic.twitter.com/9ZPwe5olJC
— Cristiano Ronaldo (@Cristiano) February 15, 2018
കഴിഞ്ഞവർഷം ഓഗസ്റ്റിൽ മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 700,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്. മ്യാൻമറും ,ബംഗ്ലാദേശും കരാറിൽ ഒപ്പുവെച്ചു ഇവരെ തിരിച്ചു കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.