ഹേമന്ത് സോറന്‍ ഇ.ഡി കസ്റ്റഡിയില്‍; മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചംപൈ സോറൻ

ള്ളപ്പണ കേസിൽ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കസ്റ്റഡിയില്‍. അദ്ദേഹത്തിന്‍റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ഗതാഗത മന്ത്രി ചംപൈ സോറനെ ജെ.എം.എം. പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഇദ്ദേഹം മുഖ്യന്ത്രിയാവും. ചംപൈ സോറന്റെ നേതൃത്വത്തില്‍ ജെ.എം.എം. എം.എല്‍.എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.

 

Top