റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് വച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.
ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം 81 അംഗ സഭയില്‍ 47 സീറ്റുകളോടെയാണ് ഹേമന്ത് സോറന്‍ അധികാരത്തിലേറുന്നത്. ജാര്‍ഖണ്ഡിന്റെ 11-ാമത്തെ മുഖ്യമന്ത്രിയായാണ് സോറന്‍ അധികാരത്തിലേറുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആര്‍.ജെ.ഡി. നേതാവ് തേജ്വസി യാദവ്, ഡി.എം.കെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
Jharkhand: Rahul Gandhi, Rajasthan CM Ashok Gehlot, Chhattisgarh Chief Minister Bhupesh Baghel & DMK President MK Stalin at the oath-taking ceremony of Jharkhand CM designate Hemant Soren, in Ranchi. pic.twitter.com/PAebDpNypK
— ANI (@ANI) December 29, 2019