നടന് ഹേമന്ത് മേനോന് ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍ ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്.ഏപ്രില്‍ മാസത്തിലായിരുന്നു ഹേമന്തിന്റെ വിവാഹനിശ്ചയം. വിവാഹിതനാകുന്നുവെന്ന വിവരം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.
ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലെത്തിയത്. പിന്നീട് ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, ചട്ടക്കാരി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.