ഒളിമ്പിക് ലിയോണ്‍ താരം ഹെറിയ ഹംറായി ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിട്ടു. ഇതോടെ ബാഴ്‌സലോണ വനിതാ ടീം പുതിയ സീസണിലേക്കുള്ള രണ്ടാം സൈനിംഗ് പൂര്‍ത്തിയാക്കി. രണ്ട് വര്‍ഷത്തേക്കാണ് ബാഴ്‌സയും ഈ 28കാരിയും തമ്മില്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
അവസാന രണ്ട് വര്‍ഷമായി ലിയോണിന് കളിക്കുന്ന താരം അവസാന രണ്ടു വര്‍ഷവും ഫ്രഞ്ച് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിരുന്നു. ലിയോണില്‍ എത്തുന്നതിന് മുമ്പ് പി എസ് ജിക്കായും ഹെറിയ കളിച്ചിട്ടുണ്ട്. അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ബാഴ്‌സയെ പുറത്താക്കിയ ലിയോണ്‍ ടീമിലും ഹെറിയ ഉണ്ടായിരുന്നു. ഫ്രാന്‍സിന് പുറത്ത് ആദ്യമായാണ് താരം കളിക്കുന്നത്.