ഊട്ടി: മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എന്‍ജിനില്‍ തീപിടുത്തം.
തീപിടുത്തത്തിൽ രണ്ട് ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം.
എന്‍ജിന്‍ ബര്‍ണര്‍ പൊട്ടിത്തെറിച്ചാണ് തീപിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ലോക്കോ പൈലറ്റുമാരായ ഭൂപതി, വിനോദ് കുമാര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഉട്ടിക്കും മേട്ടുപാളയത്തിനുമിടയില്‍ ഹില്‍ഗ്രോവ് സ്‌റ്റേഷന് സമീപം വലിയ പാലത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്.
ട്രെയിനില്‍ ഉണ്ടായിരുന്ന 200 ഓളം യാത്രക്കാര്‍ വഴിയിൽ കുടുങ്ങി.