മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അവതരിപ്പിച്ച ഹീറോ അഡ്വേഞ്ചര്‍ ബൈക്ക് എക്‌സ്പള്‍സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.
നിലവില്‍ വില്‍പ്പന അവസാനിച്ച അഡ്വേഞ്ചര്‍ ബൈക്കായ 150 സിസി ഇംപള്‍സിന്റെ അല്‍പം ഉയര്‍ന്ന താരമാണ് എക്‌സ്പള്‍സ്.
വാഹനത്തിന്റെ വില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ലഭിക്കുന്ന സൂചനകള്‍ പ്രകാരം 1.20 ലക്ഷത്തിനുള്ളിലാകും വില. ഹിമാലയനെക്കാള്‍ 50000 രൂപയോളം കുറവാണ്.
200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് ദുര്‍ഘട പാതയിലും കുതിച്ചോടുന്ന എക്‌സ്പള്‍സിനു കരുത്തേകുക.
20 ബി.എച്ച്.പി പവറും 18 എന്‍എം ടോര്‍ക്കു നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.
സുരക്ഷയ്ക്കായി ഡിസ്‌ക് ബ്രേക്ക് സ്റ്റാന്റേഡായി നല്‍കും. എബിഎസ് ബ്രേക്കിങ് സംവിധാനവും ഉള്‍പ്പെടുത്തും.