വീണ്ടും കൊവിഡ് ദുരിതാശ്വാസ സഹായവുമായി ഹീറോ

രാജ്യത്തിന് വീണ്ടും സഹായഹസ്തവുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്. രാജ്യതലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് 19 വാര്‍ഡ് സൃഷ്ടിക്കാന്‍ മുന്‍കയ്യെടുത്തിരിക്കുകയാണ് കമ്പനി എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ദില്ലിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ആണ് 50 കിടക്കകളുള്ള കൊവിഡ് 19 വാര്‍ഡ് സൃഷ്ടിക്കാന്‍ ഹീറോ അധികൃതരെ സഹായിച്ചത്. കൊവിഡ്19 നെ ചെറുക്കുന്നതിനുള്ള ഹീറോയുടെ ഇടഞ ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുത്തത്.

ഇതിന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് പീപ്പിള്‍ടുപീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടേഷനുമായി പങ്കാളികളാകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലി സര്‍ക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സംവിധാനത്തിനെ പിന്തുണക്കുകയാണ് കമ്പനി ചെയ്തുവരുന്നത്. റാപിഡ് റസ്‌പോണ്‍സ് ടീമിന്റെയും മറ്റ് അടിയന്തര ചികിത്സാ സൗകര്യങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പിന്തുണയാണ് നല്‍കിയത്.

Top