ഹീറോ ഡെസ്റ്റിനി 125 ഇന്ത്യന്‍ വിപണിയില്‍ വില 54,650 രൂപ മുതല്‍

ഹീറോ ഡെസ്റ്റിനി 125 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 54,650 രൂപ വിലയി ഹീറോ മോട്ടോകോര്‍പ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

LX, VX എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ഹീറോ ഡെസ്റ്റിനി പുറത്തിറങ്ങിയിരിക്കുന്നത്. പ്രാരംഭ LX വകഭേദം 54,650 രൂപയ്ക്ക് എത്തുമ്പോള്‍ 57,500 രൂപയാണ് ഉയര്‍ന്ന VX വകഭേദത്തിന് വിപണിയില്‍ വില. നോബിള്‍ റെഡ് (VX വകഭേദത്തില്‍ മാത്രം), ചെസ്‌നട്ട് ബ്രോണ്‍സ്, പാന്തര്‍ ബ്ലാക്, പേള്‍ സില്‍വര്‍ വൈറ്റ് എന്നിങ്ങനെ നാലു മെറ്റാലിക് നിറങ്ങള്‍ സ്‌കൂട്ടറില്‍ തെരഞ്ഞെടുക്കാം.

മുന്നില്‍ തിളങ്ങി നില്‍ക്കുന്ന ക്രോം ആവരണമാണ് ഡെസ്റ്റിനിയിലെ മുഖ്യ ഡിസൈന്‍ സവിശേഷത. കറുത്ത അലോയ് വീലുകളും ബോഡി നിറമുള്ള മിററുകളും ഡെസ്റ്റിനിയുടെ മാറ്റുകൂട്ടുന്നു. ഇരട്ടനിറമാണ് സീറ്റിന് നല്‍കിയിരിക്കുന്നത്. ഇന്ധനക്ഷമതയ്ക്ക് പ്രധാന്യം കല്‍പ്പിക്കുന്ന ഹീറോയുടെ i3S ടെക്‌നോളജി ഡെസ്റ്റിനിയിലും ഇടംപിടിക്കുന്നുണ്ട്.

എയര്‍ കൂളിംഗ് ശേഷിയുള്ള 125 സിസി ഒറ്റ സിലിണ്ടര്‍ എനര്‍ജി ബൂസ്റ്റ് എഞ്ചിനാണ് പുതിയ ഹീറോ ഡെസ്റ്റിനിയുടെ ഹൃദയം. എഞ്ചിന് 8.7 bhp കരുത്തും 10.2 Nm torque ഉം സൃഷ്ടിക്കാനാവും. 110 സിസി സ്‌കൂട്ടറുകളെക്കാള്‍ 17 ശതമാനം അധിക ടോര്‍ഖും ഒമ്പതു ശതമാനം ഉയര്‍ന്ന കരുത്തുത്പാദനവും പുതിയ 125 സിസി എഞ്ചിനുണ്ടെന്നു കമ്പനി പറയുന്നു.

Top