സൈക്കിള്‍ നിര്‍മാതാവായ ഹീറോ സൈക്കിള്‍സ് നാല് പുതിയ ഇലക്ട്രിക് സൈക്കിളുകളാണ് ബൈക്കിനെ വെല്ലുന്ന വിലയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇവയില്‍ യൂറോപ്യന്‍ ബ്രാന്റായ ലെക്‌ട്രോയ്ക്ക് കീഴിലാണ് ഇലക്ട്രിക് പെഡല്‍ അസിസ്റ്റഡ് ടെക്‌നോളജി (ഇപിഎസി) ഉള്‍പ്പെടുത്തിയിരിക്കുന്നത്.
43,000രൂപ മുതല്‍ 83,000 രൂപ വരെയാണ് ഇപിഎസി സൈക്കിളിന്റെ വില. ഇതാദ്യമായാണ് ഇപിഎസി സീരീസ് സൈക്കിളുകളെ ഇന്ത്യയിലെത്തിക്കുന്നത്. ഇന്ത്യയില്‍ ഇപിഎസി സൈക്കിള്‍ ശൃംഖല വിപുലീകരിക്കാനുള്ള തീരുമാനത്തിലാണ് ഹീറോ.
അതിന്റെ ഭാഗമായി വരും മാസങ്ങളില്‍ ഇരുപതോളം ഇപിഎസി സീരീസ് സൈക്കിളുകളെ വിപണിയിലെത്തിക്കുന്നതായിരിക്കും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രീമിയം സൈക്കിളുകളുടെ സെഗ്മെന്റ് ഇന്ത്യയില്‍ വികാസംപ്രാപിച്ച് കൊണ്ടിരിക്കുകയാണ്. ആ സ്ഥിതിക്ക് ഇപിഎസി സെഗ്മെന്റിന് ഇന്ത്യയില്‍ നല്ല സ്‌കോപുണ്ടാകുമെന്നാണ് ചെയര്‍മാനും മാനേജിംഗ് ഡിറക്ടറുമായ പങ്കജ് മുന്‍ജാല്‍ അഭിപ്രായപ്പെട്ടത്.
അഞ്ച് മണിക്കൂര്‍ നേരത്തെ ചാര്‍ജിംഗ് കൊണ്ട് 50 കിലോമീറ്റര്‍ ദൂരം സഞ്ചാരശേഷിയുള്ള വേര്‍പെടുത്താവുന്ന ബാറ്ററി പാക്കാണ് ഇപിഎസി സൈക്കിളിലുള്ളത്. സൈക്കിളിലെ ഇലക്ട്രിക് മോട്ടോര്‍ പെഡലിംഗ് ചെയ്യാനും സഹായകമാകും