എക്സ്ട്രീം 160 ആര്‍ സ്‌റ്റെല്‍ത് എഡിഷന്‍ അവതരിപ്പിച്ച് ഹീറോ

നപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് എക്സ്ട്രീം 160 ആര്‍. ഇപ്പോഴിതാ ഈ ബൈക്കിന്റെ സ്‌റ്റെല്‍ത് എഡിഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1.16 ലക്ഷം രൂപ ദില്ലി എക്സ്-ഷോറൂം വിലയിലാണ് സ്‌റ്റെല്‍ത് എഡിഷന്‍ എത്തുന്നത്.

139.5 കിലോഗ്രാം ഭാരമുള്ളതാണ് ബൈക്ക്. ഭാരം കുറഞ്ഞ ഡയമണ്ട് ഫ്രെയിം സെറ്റപ്പ് ബൈക്കിന്റെ സവിശേഷതയാണ്. 37 എം.എം ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും ഏഴുതരത്തില്‍ ക്രമീകരിക്കാവുന്ന റിയര്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്. 165 എം.എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

163 സിസി, സിംഗിള്‍ സിലിണ്ടര്‍, രണ്ട് വാല്‍വ് എഞ്ചിന്‍, 8,500 ആര്‍.പി.എമ്മില്‍ 15 ബി.എച്ച്.പിയും 6,500 ആര്‍.പി.എമ്മില്‍ 14 എന്‍.എം ടോര്‍ക്കും വാഹനം ഉദ്പാദിപ്പിക്കും. എക്സ്ട്രീം 160 ആര്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 1,02,000 രൂപ (എക്സ്ഷോറൂം)യാണ് വില. ഇരട്ട-ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 1,05,050 (എക്‌സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ് എക്‌സ്ട്രീം 160 ആര്‍. മികച്ച ഇന്ധനക്ഷമതയും ഇതിന്റെ പ്രത്യേകതയാണ്. 55.47 ആണ് മൈലേജ്.

കറുത്ത മാറ്റ് ഫിനിഷാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി വിങ്കറുകള്‍, സൈഡ് സ്റ്റാന്‍ഡ്, എഞ്ചിന്‍ കട്ട് ഓഫ് തുടങ്ങിയ ചില സെഗ്‌മെന്റ് ലീഡിങ് സവിശേഷതകളോടെയാണ് വാഹനം വരുന്നത്. യു.എസ്.ബി ചാര്‍ജര്‍, എല്‍.സി.ഡി ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റ്, സ്പീഡോമീറ്ററില്‍ ഒരു പുതിയ ഗിയര്‍ ഇന്‍ഡിക്കേറ്റര്‍ ഫീച്ചര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യു.എസ്.ബി ചാര്‍ജര്‍ ഹാന്‍ഡില്‍ബാറിന് കീഴിലായിട്ട് ഉണ്ട്. ഇത് അനായാസമുള്ള ചാര്‍ജിങിനും എളുപ്പത്തിലുള്ള കണക്റ്റിവിറ്റിക്കും സഹായിക്കും.

പവര്‍-പായ്ക്ക് ചെയ്ത പ്രകടനം, ചടുലമായ കൈകാര്യം ചെയ്യല്‍, എളുപ്പത്തില്‍ കൈകാര്യം ചെയ്യല്‍ എന്നിവ കാരണം കമ്പനിയുടെ പ്രീമിയം പോര്‍ട്ട്ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഓഫറുകളിലൊന്നാണ് ഹീറോ എക്സ്ട്രീം 160 ആര്‍ എന്ന് ഹീറോ മോട്ടോകോര്‍പ്പിന്റെ സെയില്‍സ് ആന്‍ഡ് പാര്‍ട്‌സ് വില്‍പ്പന മേധാവി നവീന്‍ ചൗഹാന്‍ പറഞ്ഞു. പുതിയ Xtreme 160R സ്റ്റെല്‍ത്ത് എഡിഷനും പുതുതായി പുറത്തിറക്കിയ നിരവധി ഉല്‍പ്പന്നങ്ങളും ഉത്സവ സീസണിന് തിളക്കം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top