നാല് പുതിയ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഹീറോ

നപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് നാല് പുതിയ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍ പ്രീമിയം, അപ്പര്‍ പ്രീമിയം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് പുത്തന്‍ പതിപ്പ് എത്തുക. എന്നാല്‍ ബൈക്കുകളെക്കുറിച്ച് ഔദ്യോഗിക വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കോര്‍ പ്രീമിയം ഡിവിഷനില്‍ ഫുള്‍ ഫെയര്‍ഡ് കരിസ്മ എക്സ്എംആറും ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്ററും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പര്‍ പ്രീമിയം ഡിവിഷനില്‍ ഒരു സ്ട്രീറ്റ് ഫൈറ്റര്‍ അവതരിപ്പിക്കും. അപ്പര്‍ പ്രീമിയം വിഭാഗത്തില്‍ പുറത്തിറക്കുന്ന ആദ്യത്തെ മോഡലാണ് ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440.

വരാനിരിക്കുന്ന ഹീറോ പ്രീമിയം ബൈക്കുകള്‍ക്ക് 200 സിസി മുതല്‍ 400 സിസി വരെയുള്ള എഞ്ചിന്‍ സ്ഥാനങ്ങള്‍ ഉണ്ടായിരിക്കും. 2024-ഓടെ നൂറിലധികം ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കാനും പ്രത്യേക റീട്ടെയില്‍ ചാനലിലൂടെ പ്രീമിയം ബൈക്കുകള്‍ വില്‍ക്കാനും ഹീറോ ലക്ഷ്യമിടുന്നുണ്ട്. 2024 മാര്‍ച്ചോടെ മോഡല്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹീറോ പ്രീമിയം ബൈക്ക് അതിന്റെ പ്ലാറ്റ്‌ഫോം, ഘടകങ്ങള്‍, പവര്‍ട്രെയിന്‍ എന്നിവ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440മായി പങ്കിടും. പുതിയ ഹീറോ പ്രീമിയം ബൈക്കിന്റെ എക്സ് ഷോറൂം വില രണ്ട് ലക്ഷം രൂപയില്‍ താഴെയായിരിക്കും.

Top