ഹീറോ മാസ്ട്രോ എഡ്ജ് 125 സിസി എന്‍ജിനില്‍ ; മേയ് 13-ന് വിപണിയിലേക്ക്

ന്‍ജിന്‍ കരുത്ത് അല്‍പം വര്‍ധിപ്പിച്ച് 125 സിസി എന്‍ജിനില്‍ മാസ്ട്രോ എഡ്ജ് 125 സ്‌കൂട്ടറുമായി ഹീറോ. ഹീറോ മാസ്ട്രോ എഡ്ജ് മേയ് 13-ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും.

അടുത്തിടെ ഹീറോ പുറത്തിറക്കിയ ഡെസ്റ്റിനി 125 മോഡലിലെ അതേ 125 സിസി എന്‍ജിനാണ് മാസ്ട്രോ 125 മോഡലിനും കരുത്തേകുക. 8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിലെ എന്‍ജിന്‍.

എല്‍ഇഡി ഹെഡ്ലാമ്പ്, അലേയി വീല്‍, യുഎസ്ബി ചാര്‍ജിങ്, ഇന്ധനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന ഐ3എസ് സംവിധാനം എന്നിവ മാസ്ട്രോ എഡ്ജ് 125-ല്‍ ഉള്‍പ്പെടുത്തും. സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നീ മുന്നറിപ്പ് നല്‍കുന്ന ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും.

Top