പുതിയ ഹീറോ എക്‌സ്ട്രീം 200R ബൈക്കിന്റെ വിതരണം ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. എക്‌സ്ട്രീം 200R ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഡീലര്‍ഷിപ്പുകള്‍ മോഡലിനെ കൈമാറി തുടങ്ങി. തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 88,000 രൂപയാണ് ബൈക്കിന് വില. ബുക്കിംഗ് തുക അയ്യായിരം രൂപയാണ്.
മൂര്‍ച്ചയേറി നില്‍ക്കുന്ന രണ്ടു എല്‍ഇഡി ലൈറ്റുകള്‍ക്ക് താഴെയുള്ള വലിയ ഹെഡ്‌ലാമ്പ് പുതിയ എക്‌സ്ട്രീമിന്റെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അനലോഗ് റെവ് കൗണ്ടറോടെയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേഗത ഉള്‍പ്പെടെ ഓടിക്കുന്നയാള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഡിജിറ്റല്‍ സ്‌ക്രീന്‍ ലഭ്യമാക്കും.
മുന്നില്‍ 37 mm ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് മോഡലില്‍. ബ്രേക്കിംഗിന് വേണ്ടി 276 mm ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. പിന്നില്‍ 220 mm ഡിസ്‌കും. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണുള്ളത്.
ഏറ്റവും പുതിയ 200 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് എക്‌സ്ട്രീം 200R ല്‍. എഞ്ചിന് പരമാവധി 18.1 bhp കരുത്തും 17.2 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഡയമണ്ട് ഫ്രെയിം ഷാസിയെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം. മൈലേജ് 39.9 കിലോമീറ്റര്‍.