പുതിയ ഹീറോ എക്സ്പള്‍സ് 200, 200T ബൈക്കുകള്‍ വിപണിയിലേക്ക്

പുതിയ ഹീറോ എക്സ്പള്‍സ് 200, 200 T ബൈക്കുകള്‍ മെയ് ഒന്നിന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ ബൈക്കുകള്‍ക്ക് ഒന്നുമുതല്‍ 1.1 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ഉയര്‍ന്ന വിന്‍ഡ്സ്‌ക്രീന്‍, വയര്‍ സ്പോക്ക് വീലുകള്‍ തുടങ്ങിയ ഒരുപാട് സവിശേഷതകളോടെയാണ് എക്സ്പള്‍സ് 200 വിപണിയിലെത്തുന്നത്. ടൂററായതുകൊണ്ട് അലോയ് വീലുകളാണ് എക്സ്പള്‍സ് 200T പതിപ്പില്‍. എക്സ്പള്‍സ് 200 -ലെ മുന്‍ പിന്‍ ഓള്‍ടെറെയ്ന്‍ ടയറുകള്‍ 21 ഇഞ്ചും 18 ഇഞ്ചും വലുപ്പം കുറിക്കും.

വട്ടത്തിലുള്ള ഹെഡ്ലാമ്പും വീതികൂടിയ ഹാന്‍ഡില്‍ബാറും വലിയ പാനിയറുകളും ലഗ്ഗേജ് റാക്കും എക്സ്പള്‍സ് 200 ല്‍ നല്‍കിയിരിക്കുന്നത്. ഓഫ്റോഡിങ് ശേഷി മുന്‍നിര്‍ത്തി 220 mm ആണ് ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. എക്സ്പള്‍സ് 200T -യുടെ കാര്യമടുത്താല്‍ 17 ഇഞ്ചാണ് അലോയ് വീലുകളുടെ വലുപ്പം. മുന്നില്‍ എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ടയറും പിന്നില്‍ എംആര്‍എഫ് REVZ-S ടയറും ഒരുങ്ങും.

ഉയരം കുറഞ്ഞ ഇരുണ്ട് വിന്‍ഡ്സ്‌ക്രീനാണ് ബൈക്കിന് ലഭിക്കുന്നത്. എക്സ്പള്‍സ് 200 -നെ അപേക്ഷിച്ച് എക്സ്പള്‍സ് 200T -യ്ക്ക് 30 mm ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണുതാനും. എക്സ്ട്രീം 200R -ലെ 200 സിസി നാലു സ്ട്രോക്ക് എഞ്ചിന്‍ എക്സ്പള്‍സ് 200, 200T മോഡലുകളില്‍ തുടിക്കും. 8,000 rpm -ല്‍ 18 bhp കരുത്തും 6,500 rpm -ല്‍ 17 Nm torque -മാണ് എഞ്ചിന് സൃഷ്ടിക്കുക. ഗിയര്‍ബോക്സ് അഞ്ചു സ്പീഡ്. ഇരു ടയറുകളിലും പെറ്റല്‍ ഡിസ്‌ക്കാണ് ബ്രേക്കിങ്ങിനായുള്ളത്.

Top