ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ വില്‍പ്പനയില്‍ ഇടിവ്. ജൂലൈ മാസത്തിലെ വില്‍പ്പനയില്‍ 13 ശതമാനം ഇടിവാണ് കമ്പനിക്ക് നേരിടേണ്ടി വന്നതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 4,54,398 യൂണിറ്റുകളാണ് കമ്പനി കഴിഞ്ഞമാസം വിറ്റഴിച്ചത്. അതേസമയം 2020 ജൂലൈയില്‍ കമ്പനി 5,20,104 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്താണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര വിപണിയിലാണ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് വലിയ തിരിച്ചടി നേരിട്ടത്. ആഭ്യന്തര വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ വില്‍പ്പന 16 ശതമാനം കുറഞ്ഞ് 4,29,208 യൂണിറ്റായി. 2020 ജൂലൈയിലെ 5,12,541 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞമാസം 4,29,208 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം സ്‌കൂട്ടറുകളുടെ വില്‍പ്പന 30,272 യൂണിറ്റാണ്. കഴിഞ്ഞ കാലയളവില്‍ ഇത് 35,844 യൂണിറ്റായിരുന്നു. ആഅതേസമയം, കയറ്റുമതി 2020 ജൂലൈയിലെ 7,563 യൂണിറ്റില്‍ നിന്ന് 200 ശതമാനം വളര്‍ച്ച നേടി 25,190 യൂണിറ്റായി.