പുതിയ എന്‍ജിനില്‍ ഹീറോ പ്ലെഷര്‍ പ്ലസ് വിപണിയില്‍ പുറത്തിറങ്ങി

ഹീറോ മോട്ടോകോര്‍പ്പ് 110 സിസി എന്‍ജിനില്‍ പുതിയ പ്ലെഷര്‍ പ്ലസ് 110 നെ വിപണിയില്‍ പുറത്തിറക്കി. ഷീറ്റ് മെറ്റല്‍ വീല്‍, കാസ്റ്റ് വീല്‍ എന്നീ രണ്ട് വകഭേദങ്ങളില്‍ പ്ലെഷര്‍ പ്ലസ് 110 ലഭ്യമാകും. ഷീറ്റ് മെറ്റല്‍ വീല്‍ വകഭേദത്തിന് 47,300 രൂപയും കാസ്റ്റ് വീല്‍ വകഭേദത്തിന് 49,300 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറും വില. ഗ്രീന്‍, മാറ്റ്, റെഡ്, സോളിഡ് റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക്, വൈറ്റ് എന്നീ ഏഴ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ബുക്കിങ് ആരംഭിച്ച പ്ലെഷര്‍ പ്ലസ് ഈ മാസം അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

മുന്‍വശത്തെ സില്‍വര്‍ പ്ലാസ്റ്റിക് ക്ലാഡിങ്, പരിഷ്‌കരിച്ച സൈഡ് പാനല്‍, ഹെഡ്ലൈറ്റ് ഡിസൈന്‍, ഇന്‍ഡികേറ്റര്‍ എന്നിവ പ്ലെഷര്‍ പ്ലസിനെ വ്യത്യസ്തമാക്കും. യുഎസ്ബി ചാര്‍ജിങ് സ്ലോട്ടും വാഹനത്തിലുണ്ട്. ഡ്രം ബ്രേക്കാണ് മുന്നിലും പിന്നിലും.

ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം സുരക്ഷ വര്‍ധിപ്പിക്കും. 7500 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 5500 ആര്‍പിഎമ്മില്‍ 8.7 എന്‍എം ടോര്‍ക്കുമേകുന്ന 110.9 സിസി എന്‍ജിനാണ് കരുത്തേകുന്നത്. പ്ലെഷര്‍ പ്ലസിന് 101 കിലോഗ്രാം മാത്രമാണ് ഭാരം.

Top