കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്. 2021 മെയ് 24 മുതല്‍ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്രമേണ ഉത്പാദനം പുനരാരംഭിക്കും.
മെയ് 17 മുതല്‍ കമ്പനി ഹരിയാന, ഹരിദ്വാര്‍ പ്ലാന്റുകളില്‍ ഒരൊറ്റ ഷിഫ്റ്റ് ഉത്പാദനം ആരംഭിച്ചു. മാത്രമല്ല, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഹീറോയുടെ മറ്റ് പദ്ധതികളും മെയ് 24 മുതല്‍ പുനരാരംഭിക്കും.
സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഭാവി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്രമേണ ഇരട്ട-ഷിഫ്റ്റ് ഉല്‍പാദനത്തിലേക്ക് നീങ്ങുമെന്നും ഹീറോ കൂട്ടിച്ചേര്‍ത്തു.
45 വയസ്സിനു മുകളിലുള്ള ഹീറോ മോട്ടോകോര്‍പ്പ് ജീവനക്കാരില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ഇതിനകം തന്നെ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി നേരത്തെ അയച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.