ഹീറോ എക്‌സ്ട്രീം 200R ന് വില വര്‍ധിപ്പിച്ചു. 88,000 രൂപയ്ക്കായിരുന്നു കഴിഞ്ഞ മാസം വിപണിയിലെത്തിയത്. എക്‌സ്ട്രീം 200R ന് ഇനി മുതല്‍ 89,900 രൂപയാണ് വില (എക്‌സ്‌ഷോറൂം ദില്ലി). ഔദ്യോഗിക വെബ്‌സൈറ്റിലും മോഡലിന്റെ വില കമ്പനി പുതുക്കി.
ഹീറോ വികസിപ്പിച്ച പുതിയ 199.9 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് എക്‌സ്ട്രീം 200R ല്‍ തുടിക്കുന്നത്. എഞ്ചിന് 18.1 bhp കരുത്തും 17.2 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 39.9 കിലോമീറ്റര്‍ മൈലേജ് എക്‌സ്ട്രീം 200R കാഴ്ച്ചവെക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം.
37 mm ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും മോണോഷോക്ക് അബ്‌സോര്‍ബര്‍ പിന്നിലും ബൈക്കില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റും. 276 mm ഡിസ്‌ക് മുന്‍ ടയറില്‍ ബ്രേക്കിംഗ് ഒരുക്കുമ്പോള്‍ 220 mm ഡിസ്‌കാണ് പിന്‍ടയറില്‍ നിയന്ത്രണം നല്‍കുന്നത്. ഒറ്റ ചാനല്‍ എബിഎസിന്റെ പിന്തുണ പിന്‍ ടയറിനുണ്ട്. 17 ഇഞ്ച് അലോയ് വീലുകളില്‍ യഥാക്രമം 100/80 R17, 130/17 R17 യൂണിറ്റ് ടയറുകളാണ് ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്.