കൊച്ചി ഹെറോയിൻ വേട്ട;20 പ്രതികളേയും റവന്യു ഇന്റലിജൻസ് ചോദ്യം ചെയ്യും

കൊച്ചി : പാക്കിസ്ഥാന്‍ ബന്ധം കണ്ടെത്തിയ ഹെറോയിൻ വേട്ടയിലെ 20 പ്രതികളെയും റവന്യു ഇന്റലിജന്റസ് വിഭാ​ഗം ചേദ്യം ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് മട്ടാഞ്ചേരി കോടതിയില്‍ സമര്‍പ്പിക്കും.കന്യാകുമാരിയിലടക്കം കൊണ്ട് പോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം.പ്രതികളുടെ ഇറാന്‍ ബന്ധത്തെപ്പറ്റിയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് അഗത്തിക്കടുത്ത് പുറങ്കടലില്‍ നിന്ന് 218 കിലോ ഹെറോയിനുമായി 20 അംഗ സംഘം പോലീസ് പിടിയിലായത്.ഹെറോയിന്‍ നിറച്ച ചാക്കിന് പുറത്തു ഇവരുടെ ഇറാന്‍ ബന്ധം സ്ഥാപിക്കുന്ന ചില എഴുത്തുകളും കൈവശമുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണുകളില്‍ ഇവര്‍ ബന്ധപ്പെട്ട വിദേശ നമ്പറുകളും കണ്ടെത്തിയിരുന്നു.കേസിലെ വിദേശ ബന്ധം പരിഗണിച്ച് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

Top